എല്ലാരും പറയുന്നു സ്വന്തം പേരില്‍ ഒരു ബ്ലോഗ് ഇല്ലാതെ 21 -ആം നൂറ്റാണ്ടില്‍ ജീവിക്കാന്‍ ഇത്തിരി നാണമൊക്കെ വേണംന്ന് . മനുഷ്യന്റെ കഥയല്ലേ, എപ്പോഴും ഉള്ളില്‍ അടക്കിപ്പിടിക്കുന്ന വികാരങ്ങളും വീക്ഷണങ്ങളും ആരെയും പേടിക്കാതെ എഴുതാം എന്ന് വെച്ചാല്‍ ചെറിയ കാര്യമൊന്നുമല്ലല്ലോ. സാഹിത്യത്തില്‍ എടുത്തുപറയത്തക്ക കഴിവുകളില്ലാത്ത എന്നെ പോലത്തെ പാവങ്ങള്‍ക്കും വായില്‍ തോന്നുന്നതൊക്കെ എഴുതാമെന്നതും ഒരു ഗുണം. അങ്ങനെ എപ്പോഴും എഴുതുമെന്നോ അടക്കിപ്പിടിച്ച ഉള്‍കാഴ്ച്ചകളും ചിന്തകളെയും തുറന്നടിച് എഴുതുമെന്നോ ഒരു ഗ്യാരണ്ടി ഇല്ലാതെ ഞാന്‍ എന്റെ ബ്ലോഗിങ്ങ് യാത്ര തുടങ്ങുകയായി.